ആലപ്പുഴ: ഗുരുധർമ്മ പ്രചരണസഭ ജില്ലാ വാർഷികം 19ന് രാവിലെ 10 ന് അസ്പർശാനന്ദ സ്വാമിനഗറിൽ (മുല്ലയ്ക്കൽ വിനായക ഹാൾ) ജി.ഡി.പി.എസ് രജിസ്ട്രാർ കെ.ടി.സുകുമാരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഇൻചാർജ്ജ് ആർ.രമണൻ അദ്ധ്യക്ഷനാകും. കേന്ദ്ര കോർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന് സംഘടനാസന്ദേശം നൽകും. കേന്ദ്ര ഉപദേശക സമിതി കൺവീനർ സതീശൻ അത്തിക്കാട്, കേന്ദ്രസമിതിയംഗം എം.ഡി.സലിം എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി മുട്ടം സുരേഷ് റിപ്പോർട്ടും കണക്കും അവതരിപ്പിക്കും. ജില്ലാ വൈസ് പ്രസിഡന്റ് കെ.രേണുക സ്വാഗതവും, ജോയിന്റ് സെക്രട്ടറി മുരളീധരൻ നന്ദിയും പറയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |