
ആലപ്പുഴ: ജൂനിയർ റെഡ്‌ക്രോസ് സൊസൈറ്റി കൗൺസിൽ മീറ്റിന്റെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ അഡ്വ. കെ. രാധാകൃഷ്ണൻ നിർവഹിച്ചു. 2025-26 അദ്ധ്യയന വർഷത്തെ ജില്ലയിലെ മികച്ച സ്കൂൾ യൂണിറ്റിനുള്ള അവാർഡ് ഗവ.എച്ച്. എസ്.എസ്. കുപ്പപ്പുറത്തിന് ജെ.ആർ.സി ജില്ലാ പ്രോഗ്രാം ഓഫീസർ പാണ്ടനാട് രാധാകൃഷ്ണൻ സമ്മാനിച്ചു. തലവടി ഉപജില്ലാ കൺവീനർ എമി അലക്‌സാണ്ടർ പ്രവർത്തന കലണ്ടർ അവതരിപ്പിച്ചു. 31 വരെ മുക്തിയെന്ന പേരിൽ സാംക്രമികരോഗപ്രതിരോധ പ്രവർത്തനങ്ങളും തുടർപരിപാടിയായി ലഹരി വിരുദ്ധ പരിപാടികളും ഹരിതാങ്കണവും നടപ്പിലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |