അമ്പലപ്പുഴ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാ പരിസ്ഥിതി ക്വിസ് ഇന്ന് രാവിലെ 9.30 മുതൽ പുന്നപ്ര കാർമൽ എഞ്ചിനീയറിംഗ് കോളജിൽ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തംഗം ആർ . രാഹുൽ പരിപാടി ഉദ്ഘാടനം ചെയ്യും. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ. പൊന്നമ്മ അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നടത്തിയ പരിസ്ഥിതി ക്വിസ് മത്സരങ്ങളിൽ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥി കൾക്കായാണ് ജില്ലാതല മത്സരം സംഘടിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |