
ആലപ്പുഴ: മുസ്ലിം ലീഗിന്റെ ജനപ്രതിനിധി സംഘടനയായ ലോക്കൽ ഗവ.മെമ്പേഴ്സ് ലീഗിന്റെ ജില്ലാ പ്രസിഡന്റായി എ.എം.നൗഫൽ, ജനൽ സെക്രട്ടറിയായി ഷൈന നവാസ് മാന്നാർ, വൈസ് പ്രസിഡന്റുമാരായി നവാസ് വാലയിൽ, മധു കാട്ടിച്ചിറ പുന്നപ്ര , അബ്ദുൽ ജബ്ബാർ, സെക്രട്ടറിമാരായി ബീന കൊച്ചുബാവ , സുഹാന അൻഷാദ് കായംകുളം, ഫാത്തിമ പാണാവള്ളി, ട്രഷററായി ബി നിസാർ മണ്ണഞ്ചേരി എന്നിവരെ തിരഞ്ഞെടുത്തു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ബഷീർ കുട്ടിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ജില്ലാ പ്രസിഡന്റ് എ.എം.നസീർ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |