ആലപ്പുഴ: ബസിന്റെ സമയമറിയാൻ ഇനി സ്റ്റേഷൻ മാസ്റ്റർ ഓഫീസിന് മുന്നിൽ പോയി കാത്തുനിന്ന് ചോദിക്കണ്ട. ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്രാൻഡിൽ
ഡിജിറ്റൽ അനൗൺസ്മെന്റ് സംവിധാനം ആരംഭിച്ചു. യാത്രക്കാർക്കായി ബസുകളുടെ വരവും പുറപ്പെടുന്ന സമയവും ഡിജിറ്രലായി അനൗൺസ് ചെയ്യും. റെയിൽവേ സ്റ്റേഷനിലെ മാതൃകയിലാണ് അനൗൺസ്മെന്റ്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള അനൗൺസ്മെന്റ് സ്റ്റേഷൻ മാസ്റ്രർ ഓഫീസ് നവീകരിച്ച ശേഷം പൂർണ തോതിലാകും. സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നവീകരിച്ച് എ.സി ഘടിപ്പിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കും. ഡിജിറ്റൽ അനൗൺസ്മെന്റ് പ്രവർത്തിപ്പിക്കുന്നതിനായി സൗണ്ട് സിസ്റ്റം ആവശ്യമാണ്. ഇതിന് സ്പോൺസർമാരെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. നിലവിൽ ജീവനക്കാരുടെ മൊബൈൽ ഫോണുകളിലാണ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ളത്. യാത്രക്കാർക്ക് വിവരങ്ങൾ നൽകുന്നതിനും ജീവനക്കാരുടെ പ്രവർത്തനം എളുപ്പമാക്കുന്നതിനുമാണ് ഇപ്പോൾ ഇത് ഉപയോഗിക്കുന്നത്.
പ്രവർത്തനം ട്രംപറ്റ് ആപ്പ് വഴി
'ട്രംപറ്റ്' എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചത്
ഓരോ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസുകളുടെയും ടന്നുപോകുന്ന സർവീസുകളുടെയും വിവരങ്ങൾ മുൻകൂട്ടി ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
ബസ് നമ്പർ തിരഞ്ഞെടുക്കുമ്പോൾ വാഹനം എത്തുന്നതിന് തൊട്ടുമുമ്പ് ലക്ഷ്യസ്ഥാനം, റൂട്ട്, പ്രധാന സ്റ്റോപ്പുകൾ തുടങ്ങിയവ ശബ്ദസന്ദേശമായി അറിയിക്കും
പാലാ കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ കണ്ടക്ടർ അരുൺ വികസിപ്പിച്ചതാണ് ഈ ആപ്പ്. നിലവിൽ പാലാ ഡിപ്പോയിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്
വിവിധ ഡിപ്പോകൾക്ക് അവരുടെ സ്റ്റേഷനുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സ്വയംചേർക്കാനും പുതുക്കാനും കഴിയുന്ന രീതിയിലാണ് ആപ്പിന്റെ രൂപകൽപ്പന
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |