ആലപ്പുഴ: യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിനിടെ ആലപ്പുഴ സൗത്ത് സി.ഐ അപമാനിച്ചെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെ സി.ഐ വിനീഷ് മോശമായ രീതിയിൽ പെരുമാറുകയും വസ്ത്രത്തിൽ കയറിപ്പിടിച്ച് തള്ളുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |