
ആലപ്പുഴ : ജന്തർമന്ദറിലെ സമരത്തിന്‌നേരെ ഡൽഹി പൊലീസ് നടത്തിയ ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ചു ആലപ്പുഴ ടൗണിൽ എ.ഐ.എം.എസ്.എസ്, എ.ഐ.ഡി.വൈ.ഒ, എ.ഐ.ഡി.എസ്.ഒ എന്നിവ സംയുക്തമായി പ്രകടനവുംയോഗവും സംഘടിപ്പിച്ചു. ജനാധിപത്യ സമരങ്ങളെമോദി സർക്കാർനേരിടുന്നത് ഫാസിസ്റ്റു രീതിയിലാണെന്നും ഇന്ത്യയിലെ യുവാക്കളുടെ പ്രതിഷേധത്തിൽകേന്ദ്ര സർക്കാർ ഭയന്നിരിക്കുകയാണെന്നും പരിപാടി ഉദ്ഘാടനം ചെയ്ത എം.എ ബിന്ദു പറഞ്ഞു. അഖിലേന്ത്യാ മഹിളാസാംസ്‌കാരിക സംഘടന ജില്ലാ പ്രസിഡന്റ് കെ.ജെ.ഷീല അദ്ധ്യക്ഷത വഹിച്ചു. കെ.ബിമൽജി, ടി.ഷിജിൻ, ടി.ആർ.രാജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു. തത്തഗോപിനാഥ്, മീര പി.കെ ,ഗായത്രി സ്വാമിനാഥൻ, ഹണി, രമണൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |