SignIn
Kerala Kaumudi Online
Saturday, 25 July 2026 3.34 AM IST

എസ്.എഫ്.ഐ പഠിപ്പുമുടക്ക്‌ പൂർണം

ആലപ്പുഴ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നടത്തിയ പഠിപ്പുമുടക്ക് ജില്ലയിൽ പൂർണം. ജില്ലയിലെ എല്ലാ ക്യാമ്പസുകളിലും ഏരിയ കേന്ദ്രങ്ങളിലും എസ്‌.എഫ്‌.ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ കേന്ദ്രത്തിൽ പ്രസിഡന്റ്‌ അനന്തു സജി, സെക്രട്ടറി വൈഭവ്‌ ചാക്കോ, അരൂരിൽ എ.ജെ.ജയകൃഷ്ണൻ, ചേർത്തലയിൽ കെ.ജെ.ജയകൃഷ്ണൻ, കഞ്ഞിക്കുഴിയിൽ ശ്വേതൻ‍, മാരാരിക്കുളത്ത്‌ എസ്‌ അൻഷാദ്‌, ആലപ്പുഴയിൽ സൽമാൻ, ആതിര, അമ്പലപ്പുഴയിൽ അർജുൻ, കുട്ടനാട്‌ സമീർ സിംഗ്, തകഴിയിൽ വരദ, ഹരിപ്പാട്‌ അജിത്ത്‌ രാജ്‌, മുബീന‍‍, കാർത്തികപ്പളിയിൽ, എസ്‌ ആഷിഖ്‌, കായംകുളത്ത്‌ എസ്‌ കാശിനാഥൻ, മാവേലിക്കരയിൽ അരവിന്ദ്‌ രാജ്‌, ചെങ്ങന്ന‍ൂരിൽ ഗോകുൽ കേശവ്‌, മാന്നാറിൽ അഭിഷേക്‌, ചാരുംമൂട്‌ എസ്‌ മേഘ, മഹേഷ്‌ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL