കൊച്ചി: ലഹരിക്കെതിരെ സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ കുട്ടികളുടെയും വീടുകളിലായി ഒരുലക്ഷത്തിലധികം ജാഗ്രതാ ദീപങ്ങൾ തെളിച്ചു. മൂവായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അദ്ധ്യയനവർഷം മുഴുവൻ നീളുന്ന ഉണർവ് 2026 എന്ന ലഹരി വിരുദ്ധ പദ്ധതിയുടെ തുടക്കമായാണ് ദീപങ്ങൾ തെളിച്ചത്.
പദ്ധതിയുടെ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാനാണ് എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികൾ വീടുകളിൽ ദീപം തെളിച്ചത്. ലഹരിയിൽ നിന്ന് സ്വയം മുക്തരാകുന്നതിനൊപ്പം കുടുംബത്തെയും സമൂഹത്തെയും ലഹരിയുടെ പിടിയിൽ നിന്ന് അകറ്റുകയെന്ന ദൗത്യമാണ് കുട്ടികൾ ഏറ്റെടുത്തത്.
ഉണർവ് 2026ന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്‌ക്ക് 12ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ദീപക് ജോയ് എം.എൽ.എ, എസ്.എൻ.ഡി.പി യോഗം വിദ്യാഭ്യാസ സെക്രട്ടറി ഇ.ജി. ബാബു തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |