
പറവൂർ: വരാപ്പുഴ പപ്പൻ മെമ്മോറിയൽ സ്പോർട്സ് അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അന്തർദേശീയ വോളിബാൾതാരം പപ്പന്റെ (ടി.ഡി. ജോസഫ്) ചരമവാർഷിക ദിനാചരണം 25, 26 തിയതികളിൽ നടക്കും. 25ന് വൈകിട്ട് 5ന് പപ്പന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തും. 26ന് രാവിലെ 10ന് അനുസ്മരണ സമ്മേളനം പപ്പൻ ഇൻഡോർ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യും. വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് അദ്ധ്യക്ഷനാകും.ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. അർജുന അവാർഡ് ജേതാവ് ടോം ജോസഫ്, ഒളിമ്പിക് അസോസിയേഷൻ പ്രതിനിധികളായ സജിൽ ആന്റണി, അനീഷ് മാത്യു തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |