
പിറവം: ഉത്സവ സീസണിൽ വ്യാപാര മേഖലയെ സജീവമാക്കുന്നതിനും ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനുമായി പിറവം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 'വ്യാപാരോത്സവത്തിന്' തുടക്കമായി. അസോസിയേഷൻ പ്രസിഡന്റ് ആൽബിൻ പാവോടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഷാജു ഇലഞ്ഞിമറ്റം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പിറവത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത തുകയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്കാണ് സമ്മാനങ്ങൾ നേടാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഓഗസ്റ്റ് 10 മുതൽ സെപ്റ്റംബർ 18 വരെയാണ് വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഉപഭോക്താക്കൾക്ക് കൂപ്പണുകൾ ലഭിക്കുക. മെഗാ നറുക്കെടുപ്പ് സെപ്റ്റംബർ 20-ന് നടക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |