
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഏതു സാങ്കേതികവിദ്യ ആയാലും ആദ്യം ചില ബുദ്ധിമുട്ടുകളുണ്ടാകാം. ആദ്യഘട്ടം കഴിഞ്ഞാൽ വലിയമാറ്റമുണ്ടാകുമെന്നും വ്യക്തമാക്കി. കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയിൽ 'ദീക്ഷാരംഭം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തിൽ മത്സരിക്കാൻ കേരളത്തിന്റെ യുവതലമുറയെ എ.ഐ സാങ്കേതികവിദ്യ പ്രാപ്തമാക്കുമെന്ന് പ്രോ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത പറഞ്ഞു. ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഐ.ടി സെക്രട്ടറി സീറാം സാംബശിവ റാവു, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |