SignIn
Kerala Kaumudi Online
Friday, 24 July 2026 3.49 AM IST

കടലാഴങ്ങളിലെ മത്സ്യങ്ങളെ ഇനി 'തൊട്ടറിയാം" 

കൊച്ചി: ഇന്ത്യയിലെ കടൽ മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇനി വിരൽത്തുമ്പിൽ. 'ഡീപ്പ് ഡാറ്റ" എന്ന പേരിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) പുറത്തിറക്കിയ ആപ്പിൽ മത്സ്യങ്ങളുടെ പ്രത്യേകതകൾ, ആവാസമേഖലകൾ എന്നിവയടക്കമുള്ള വിവരങ്ങളുണ്ട്. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ 'ഡീപ്പ് ഓഷ്യൻ മിഷൻ" പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
ആഴക്കടൽ മത്സ്യയിനങ്ങളുടെ വിവരശേഖരം വിപുലമാക്കാനും പൊതുജനപങ്കാളിത്തം ഉറപ്പുവരുത്താനും ആപ്പ് സഹായിക്കും.
മത്സ്യത്തൊഴിലാളികൾ, വിദ്യാർത്ഥികൾ, ഗവേഷകർ തുടങ്ങിയവർക്ക് മത്സ്യങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ അപ്‌ലോഡ് ചെയ്യാം. ഈ വിവരങ്ങൾ സി.എം.എഫ്.ആർ.ഐയിലെ വിദഗ്ദ്ധർ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാകും ഡേറ്റാബേസിൽ ഉൾപ്പെടുത്തുക.
ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, അപൂർവ മത്സ്യങ്ങളുടെ സാന്നിദ്ധ്യം തുടങ്ങിയവ യഥാസമയം അറിയാനാകുമെന്നതാണ് നേട്ടം. ഡോ രേഖ ജെ. നായരുടെയും ഐ.ടി യൂണിറ്റ് ഇൻചാർജ് ഡോ. എൽദോ വർഗീസിന്റെയും നേതൃത്തിലാണ് ആപ്പ് വികസിപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL