
കൊച്ചി: ഓപ്പറേഷൻ തൂഫാൻ വാരിയേഴ്‌സായി പ്രവർത്തിക്കാൻ റെസിഡന്റ്‌സ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കൗൺസിൽ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ ജോസഫ് എം. പുതുശേരി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, വൈസ് പ്രസിഡന്റ് സേവ്യർ തായങ്കേരി, ജില്ലാ ഭാരവാഹികളായ ഏലൂർ ഗോപിനാഥ്, കെ.എസ്. ദിലീപ് കുമാർ, കെ.ജി. രാധാകൃഷ്ണൻ, കടവുങ്കൽ രാധാകൃഷ്ണൻ, ജേക്കബ് ഫിലിപ്പ്, കെ.കെ. വാമലോചനൻ, മിഥുൻ ലാൽ, സോഫിയ ഷെറിഫ്, സുശീല കങ്ങരപ്പടി, പ്രീതി രാജൻ, റീന സണ്ണി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |