കൊച്ചി: സാഹിത്യ, സാംസ്‌കാരിക മേഖലകളിലെ പ്രശസ്‌തരും പുതുതലമുറയും പങ്കെടുക്കുന്ന സംഗമം നാളെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കും. രാവിലെ 10ന് കേരള സാഹിത്യ അക്കാഡമി മുൻ സെക്രട്ടറി പായിപ്ര രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരിയും എം.പി.ടി.വി രക്ഷാധികാരിയും ആർ.ജെ.ഡി ജനറൽ സെക്രട്ടറിയുമായ അനു ചാക്കോ അദ്ധ്യക്ഷയാകും. മറുമൊഴി എന്ന പുസ്തകം ഡോ. കെ.കെ. സത്യനാഥൻ പ്രകാശനം ചെയ്യും. സഹ്യാദ്രി ക്രിയേറ്റീവ് പബ്ലിഷേഴ്‌സ് ഡയറക്‌ടർ അനഘ അഖിൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും. സംഗീത സംവിധായകൻ ജോജി ജോൺസ്, ജിന്റോ (ഗീതം സ്റ്റുഡിയോ), എം.എസ്. സജീവൻ, ഡോ. ബിറ്റാജ് ജോസഫ്, റോബിൻ പള്ളുരുത്തി എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |