തൊടുപുഴ: ലഹരിക്കെതിരെ യുവത എന്ന ലക്ഷ്യവുമായി കേന്ദ്ര കായിക യുവജനക്ഷേമമന്ത്രാലയം, മൈ ഭാരത് ഇടുക്കിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായിസംഘടിപ്പിച്ചിട്ടുള്ള 'യൂത്ത്‌ഫെസ്റ്റ് 2026' ജില്ലാ യുവജന കലാമത്സരങ്ങൾ നാളെ നടക്കും. തൊടുപുഴ ഡയറ്റ് ലാബ് യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിക്കും. സമാപനസമ്മേളനത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. വാർഡ് കൗൺസിലർ പി.എ. ഷാഹുൽഹമീദ് അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250
ഓളം യുവതീ യുവാക്കൾ മത്സരത്തിൽ പങ്കെടുക്കും. സംഘഗാനം, സംഘനൃത്തം, മൂകാഭിനയം ( ഗ്രൂപ്പ് ), വാട്ടർകളർ പെയിന്റിം
ഗ്, പ്രസംഗം, മലയാളം പദ്യം ചൊല്ലൽ എന്നിവയിലും റീൽ (1 മിനിട്ട് ), മുദ്രാവാക്യരചന (ഓൺലൈൻ മത്സരങ്ങൾ ) എന്നിവയിലുമാണ് മത്സരങ്ങൾ നടത്തുന്നത്. വിജയികൾക്ക് സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |