തൊടുപുഴ: മഹാത്മാ ഗാന്ധി സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി സംസ്ഥാന സർക്കാർ നിയമിച്ച അൽ അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ അഡ്വ. കെ എം മിജാസിനെ പോളിടെക്നിക് ജീവനക്കാർ ആദരിച്ചു. പ്രിൻസിപ്പാൾ പ്രൊഫ . കെ. എ ഖാലിദ് പൊന്നാട അണിയിച്ചു. ജീവനക്കാരുടേയും വിദ്യാർത്ഥികളുടേയും ഉപകാരവും സമർപ്പിച്ചു. അക്കാഡമിക് ഡീൻ പ്രൊഫ . നീദ ഫരീദ്, വിവിധ വകുപ്പ് മേധാവികൾ, സ്റ്റാഫ് ക്ലബ് സെക്രട്ടറി എ. എൻ ഗിരിധരൻ, വിദ്യാർത്ഥിപ്രതിനിധികൾ എന്നിവർ സംബന്ധിച്ചു . സ്‌നേഹാദരങ്ങൾക്ക് അഡ്വ കെ. എം മിജാസ് നന്ദി പ്രകാശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |