SignIn
Kerala Kaumudi Online
Friday, 31 July 2026 2.40 AM IST

'ഓർമകളിലെ കവിയച്ഛൻ' പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : മഹാകവി പി. കുഞ്ഞിരാമൻ നായരുടെ മകൾ വി. ലീല അമ്മാളിന്റെ 95ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് വി. ലീല അമ്മാളും മകൾ ജയശ്രീ വടയക്കളവും ചേർന്ന് എഴുതി കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഓർമ്മകളിലെ കവിയച്ഛൻ പുസ്തകം ഡോ. അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. വി. ലീല അമ്മാൾ, വി. രവീന്ദ്രൻ നായർ എന്നിവർ ദീപ കൊളുത്തി. നിരൂപകൻ ഇ.പി രാജഗോപാലൻ പുസ്തകംഏറ്റുവാങ്ങി. കവി മാധവൻ പുറച്ചേരി അദ്ധ്യക്ഷനായി. സീതാദേവി കരിയാട്ട് പുസ്തക പരിചയം നടത്തി. ലീല ക്കുള്ള സ്നേഹോപഹാരം കവി നാലപ്പാടം പത്മനാഭൻ സമർപ്പിച്ചു.

കസ്തൂരിമാൻ സിനിമയിൽ കവിത ആലപിച്ച ഗായകൻ രാജീവ് വെള്ളിക്കോത്തിനുള്ള സ്നേഹോപഹാരം മുരളി വടയക്കളം നൽകി. എം. പൊക്ലൻ, ദിവാകരൻ വിഷ്ണുമംഗലം, നാലപ്പാടം പത്മനാഭൻ, ബാലഗോപാലൻ കാഞ്ഞങ്ങാട്, പി. അശോകൻ, കെ. വി. വിദ്യാധരൻ, വി. സുരേഷ്, വിനു വേലാശ്വരം എന്നിവർ സംസാരിച്ചു. ജയദേവൻ വടയക്കളം സ്വാഗതവും മുരളീധരൻ വടയക്കളം നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL