SignIn
Kerala Kaumudi Online
Friday, 31 July 2026 4.07 AM IST

സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് ഒന്ന് മുതൽ  

sreesankara
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ വിവിധ നാല് വർഷ ബിരുദ പ്രോഗ്രാമുകളിൽ ഒഴിവുകളുണ്ട്. ബി.എ ഭരതനാട്യം, ബി.എ മോഹിനിയാട്ടം എന്നീ പ്രോഗ്രാമുകളിൽ എസ്.ടി വിഭാഗത്തിലാണ് ഒഴിവുകൾ. സ്‌പോട്ട് അഡ്മിഷൻ ഓഗസ്റ്റ് ഒന്നിന് രാവിലെ 10.30ന് നടക്കും. ബി.എ മ്യൂസിക് പ്രോഗ്രാമിൽ എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് സംവരണ സീറ്റുകൾ ഉൾപ്പടെയുള്ള ഒഴിവുകളിലേയ്ക്ക് ഓഗസ്റ്റ് മൂന്നിന് രാവിലെ 10.30നാണ് സ്‌പോട്ട് അഡ്മിഷൻ. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നീ ബി.എ പ്രോഗ്രാമുകളിൽ സംവരണ സീറ്റുകൾ ഉൾപ്പടെയുള്ള ഒഴിവുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ മൂന്ന്, നാല് തീയതികളിൽ രാവിലെ 10ന്. വിവരങ്ങൾക്ക്: www.ssus.ac.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL