SignIn
Kerala Kaumudi Online
Friday, 31 July 2026 4.07 AM IST

ധനുഷ് ഇന്ത്യൻ അത്‌ലറ്റിക് ടീമിൽ

danush
ധനുഷ് രാജ്

കോതമംഗലം: കോതമംഗലം എം.എ. കോളേജ് വിദ്യാർത്ഥി ധനുഷ് രാജ് ലോക ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. ട്രിപ്പിൾ ജംപിൽ ധനുഷ് മാറ്റുരക്കും. രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയായ ധനുഷ് കണ്ണൂർ സ്വദേശിയാണ്. ഓഗസ്റ്റ് അഞ്ചുമുതൽ അമേരിക്കയിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. എം.എ. ജോർജ് ആണ് ധനുഷിന്റെ പരിശീലകൻ. ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ ധനുഷ് രാജിന് കഴിയട്ടെയെന്ന് എം.എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കായിക വിഭാഗം മേധാവി ഹാരി ബെന്നി എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL