
കാലടി: മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ ചിങ്ങം 1ന് കർഷക ദിനമാചരിക്കും. പഞ്ചായത്തിലെ വിവിധ മേഖലകളിൽ കൃഷിചെയ്യുന്ന കർഷകരെ ചടങ്ങിൽ ആദരിക്കും. കർഷക അവാർഡിനുള്ള അപേക്ഷകൾ 7ന് മുമ്പായി കൃഷിഭവനിൽ സമർപ്പിക്കണം. മികച്ച കർഷകൻ, വനിതാ കർഷക, നെൽക്കർഷകർ, എസ്.സി കർഷകർ, വിദ്യാർത്ഥി കർഷകർ, യുവകർഷകർ, കർഷക തൊഴിലാളി, മത്സ്യ കർഷകൻ, ക്ഷീരകർഷകർ, മുതിർന്ന കർഷകർ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ പഞ്ചായത്ത് അവാർഡ് കിട്ടിയവർക്ക് അപേക്ഷിക്കാനാവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |