SignIn
Kerala Kaumudi Online
Saturday, 01 August 2026 3.01 AM IST

അനധികൃതമായി താമസിച്ച ബംഗ്ളാദേശിയെ പിടികൂടി

bangla

അടൂർ: മണ്ണടി മുല്ലവേലിൽ ജംഗ്ഷനിലെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബംഗ്ലാദേശിലെ കമൽഗെട്ട ജില്ലയിൽ ബാംഗ്ര സ്വദേശി നിമായി ദാസ് സർദാർ (52) ഏനാത്ത് പൊലീസിന്റെ പിടിയിലായി. അനധികൃതമായി ഇന്ത്യയിൽ കഴിയുകയായിരുന്നു ഇയാൾ.
ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരവും മൈഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് (2025) പ്രകാരവുമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.
ഏഴു വർഷത്തിലധികമായി കേരളത്തിൽ എത്തിയ ഇയാൾ പല സ്ഥലങ്ങളിലായി താമസിച്ചുവരികയായിരുന്നു. മൂന്നുമാസത്തിലേറെയായി മണ്ണടിയിൽ താമസിക്കുകയാണ്. ഏനാത്തും പരിസരപ്രദേശങ്ങളിലും ആക്രി വില്പന നടത്തി വരികയായിരുന്നു.
ഇയാളിൽനിന്ന് വ്യാജമായി നിർമ്മിച്ചതും പശ്ചിമ ബംഗാളിലെ വിലാസത്തിൽ ഉള്ളതുമായ ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐ.ഡി കാർഡ് എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പശ്ചിമബംഗാൾ സംസ്ഥാനത്തെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ ഉദയംപള്ളി സ്വദേശിയാണ് എന്ന വിലാസമാണ് ഇയാൾ വീട് വാടകയ്ക്ക് എടുക്കാനായി നൽകിയിരുന്നത്.
ഏനാത്ത് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ, കെ. ഷിജി തുടങ്ങിയവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL