
കൊച്ചി: അമൃത ആശുപത്രിയും ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും ചേർന്ന് വടക്കൻ പറവൂർ കെ. എം. കെ. ആശുപത്രിയിൽ നാളെ രാവിലെ ഒമ്പതിന് സൗജന്യ അപസ്‌മാര മെഡിക്കൽ ക്യാമ്പ് നടത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യ പരിശോധന, ബോധവത്കരണ ക്ലാസ് തുടങ്ങിയവ ഉണ്ടാകും. മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം ഉള്ളവർക്കും പങ്കെടുക്കാം. അർഹരായവർക്ക് സൗജന്യ ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കും. അമൃതയിലെ എപ്പിലെപ്സി വിഭാഗം മേധാവി ഡോ. സിബി ഗോപിനാഥ്, ന്യൂറോളജി വിഭാഗം മേധാവി ഡോ. ആനന്ദ് കുമാർ എന്നിവർ നേതൃത്വം നൽകും. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 8606553585, 9400998546.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |