SignIn
Kerala Kaumudi Online
Friday, 21 August 2026 2.34 AM IST

നാവികനെ കാണാതായിട്ട് പത്ത് ദിവസം,​ വിവരമൊന്നും ലഭിക്കാതെ കുടുംബം

photo
കാണാതായ നാവികൻ ഷിന്റോ ബെന്നിയുടെ വീട് ടോണി ചമ്മണി എം.എൽ.എ സന്ദ‌ർശിക്കുന്നു

വൈപ്പിൻ: സൗത്ത് ആഫ്രിക്കയിൽനിന്ന് സിംഗപ്പൂരിലേക്ക് പോയ ചരക്കുകപ്പലിൽനിന്ന് കാണാതായ ഞാറക്കൽ സ്വദേശി ഷിന്റോ ബെന്നിയെക്കുറിച്ച് 10 ദിവസമായിട്ടും വിവരമില്ല. കഴിഞ്ഞ 11നാണ് എം.ഒ.എൽ ഷിപ്പിംഗ് കമ്പനിയുടെ വിക്ടോറിയസ് എയ്‌സ് എന്ന കപ്പലിൽനിന്ന് ഇദ്ദേഹത്തെ കാണാതായത്. ഷിന്റോയുടെ വീട് സന്ദർശിച്ച ടോണി ചമ്മണി എം.എൽ.എ കുടുംബാംഗങ്ങളെ കണ്ട് വിവരങ്ങൾ അന്വേഷിക്കുകയും സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ചെയ്തു.

കഴിഞ്ഞ 5 മാസമായി കപ്പലിൽ ട്രെയിനിംഗിലായിരുന്ന ഷിന്റോ എങ്ങനെയാണ് കാണാതായതെന്ന് കമ്പനി വ്യക്തമാക്കുന്നില്ലെന്ന് പരാതിയുണ്ട്. കാണാതായി എന്നുമാത്രമെ അറിയിച്ചിട്ടുള്ളൂ.

ഷിന്റോയെ കണ്ടെത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ ആരംഭിച്ചിട്ടുണ്ടെന്ന് എം.എൽ.എ പറഞ്ഞു. തിരച്ചിൽ ഊർജ്ജിതമാക്കാനും ലഭ്യമായ എല്ലാ സാദ്ധ്യതകളും ഉപയോഗപ്പെടുത്താനും കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷിന്റോയെ എത്രയും വേഗം കണ്ടെത്തുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് എം.എ.എ നിർദ്ദേശം നൽകി. തിരച്ചിൽ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL