
അങ്കമാലി: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിച്ചു നൽകുന്നത് നിറുത്തലാക്കി പെൻഷൻ വിതരണം അട്ടിമറിക്കുന്ന യു.ഡി.എഫ് സർക്കാരിനെതിരെ കെ.എസ്.കെ.ടി.യുവിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി അങ്കമാലി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡന്റ് എൻ.സി. ഉഷാകുമാരി പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ലോനപ്പൻ മാടശേരി അദ്ധ്യക്ഷനായി. സജി വർഗീസ്, ടി.വൈ. ഏല്യാസ്, പി.എ. അനിഷ്, പി.എൻ. ജോഷി, ഗ്രേസി ദേവസി, സതി ഗോപാലകൃഷ്ണൻ, വിനീത ദിലീപ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |