
മൂവാറ്റുപുഴ: താലൂക്കിലെ 66 ലൈബ്രേറിയന്മാർക്കും വനിതാ വയോജന പുസ്തക വിതരണപദ്ധതി കേന്ദ്രത്തിലെയും താലൂക്ക് റഫറൻസ് ലൈബ്രറി പദ്ധതി കേന്ദ്രത്തിലെയും ലൈബ്രേറിയന്മാർക്കുൾപ്പെടെ 68പേർക്ക് ഓണം ഉത്സവബത്ത വിതരണം ചെയ്തു. ഇക്കുറി 200രൂപ വർദ്ധിപ്പിച്ച് 2400രൂപവീതമാണ് ഉത്സവബത്തയായി നൽകിയത്. ഫെസ്റ്റിവൽ അലവൻസിന്റെ വിതരണോദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ മെമ്പർ ജയകുമാർ ചെങ്ങമനാട് നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ. ഉണ്ണി, താലൂക്ക് എക്സിക്യൂട്ടീവ് മെമ്പർ എം.എ.എൽദോസ്, ജോസ് കരിമ്പന എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |