SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

ഓണം സമൃദ്ധമാക്കാൻ മിൽമ

f

കൊച്ചി: ഗുണമേന്മയുള്ള പാലും പാലുത്പ്പന്നങ്ങളും ഓണക്കാലത്ത് ലഭ്യമാക്കാൻ മിൽമ എറണാകുളം മേഖലാ യൂണിയൻ വിപുലമായ ഒരുക്കങ്ങൾ നടത്തി. അത്തം മുതൽ തിരുവോണം വരെ എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകളിൽ മൂന്നിരട്ടി ഉത്പന്നങ്ങൾ ലഭ്യമാക്കും. പാൽ, നെയ്യ്, പാലുത്പന്നങ്ങൾ, ഷുഗർ ഫ്രീ ഐസ്ക്രീം, ഷുഗർ ഫ്രീ പേഡ, 65 ഇനം ഐസ്ക്രീമുകൾ, 5 ഇനംപേഡ, പനീർ, പാലട തുടങ്ങിയവ ഉൾപ്പെടെ 160 ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാക്കുമെന്ന് മേഖലാ ചെയർമാൻ സി.എൻ. വത്സലൻപിള്ള പറഞ്ഞു. ഉത്രാടത്തിന് 12 ലക്ഷത്തോളം ലിറ്റർ പാലും, 11,16,000 കിലോ തൈരും, 200 ടൺ നെയ്യുടെയും വില്പനയാണ് പ്രതീക്ഷിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL