
കൊച്ചി: ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവൽ മാർട്ടിന് (കെ.ടി.എം 2026)റെക്കാർഡ് രജിസ്ട്രേഷൻ. ബയർ രജിസ്ട്രേഷൻ 3,000 കടന്നു. 790 രാജ്യാന്തര ബയർമാരും 2,210 ആഭ്യന്തര ബയർമാരും ഉൾപ്പെടുന്നു. സെപ്തംബർ 24ന് കൊച്ചിയിൽ ബോൾഗാട്ടിയിലെ ലുലു കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനവും 25 മുതൽ 27 വരെ വെല്ലിംഗ്ടൺ ഐലൻഡിലെ സാഗര, സാമുദ്രിക കൺവെൻഷൻ സെന്ററിൽ ബിസിനസ് മീറ്റുകളും നടക്കും. 40,000 ലധികം ബിസിനസ് കൂടിക്കാഴ്ചകൾ നിശ്ചയിച്ചുകഴിഞ്ഞു. രജിസ്ട്രേഷൻ, വാണിജ്യ കൂടിക്കാഴ്ചകൾ, സെമിനാറുകൾ തുടങ്ങിയ നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കും. ഇതിനായി പുതിയ സോഫ്റ്റ്‌വെയറും മൊബൈൽ ആപ്പും ഉപയോഗിക്കുമെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |