SignIn
Kerala Kaumudi Online
Saturday, 22 August 2026 3.30 AM IST

വിലക്കയറ്റം, സർക്കാർ ഇടപെടണം

1

പള്ളുരുത്തി: ഓണക്കാലത്ത് സാധനങ്ങളുടെ വില കുതിച്ചുയരുന്നതിന്റെ പഴി മുഴുവൻ കേൾക്കുന്നത് വ്യാപാരി സമൂഹമാണെന്നും അതിനാൽ സപ്ലൈകോയിൽ ലഭിക്കുന്ന സാധനങ്ങൾക്ക് വില കുറയ്ക്കുന്നതോടൊപ്പം പൊതുവിപണിയിൽ കൂടി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ പ്രസിഡന്റ് ബെന്നി ഫ്രാൻസിസ് ആവശ്യപ്പെട്ടു. ബി.വി.വി.എസ് കൊച്ചി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണ യോഗത്തിലാണ് അഭിപ്രായമുയർന്നത്. താലൂക്ക് ഉപാദ്ധ്യക്ഷൻ വി.പി ഷാജി അദ്ധ്യക്ഷനായ യോഗത്തിൽ താലൂക്ക് ജനറൽ സെക്രട്ടറി പി.ബി. സുജിത്ത്,​ ജോയിന്റ് സെക്രട്ടറി വിജീഷ രമേഷ്,​ ആനന്ദ് ജെബിഎൽ, രമേഷ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL