
പള്ളിക്കര: വെമ്പിള്ളി അണിയിൽ ഭഗവതി ക്ഷേത്രത്തിൽ കവർച്ച. വെള്ളിയാഴ്ച വെളുപ്പിന് 4.20നും ഞായറാഴ്ച വെളുപ്പിന് 3നും ഇടയിലുള്ള സമയത്താണ് സംഭവം. ക്ഷേത്രത്തിലെ മൂന്ന് ശ്രീകോവിലുകളുടെയും വാതിലുകൾ കുത്തിത്തുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ, അമ്പലത്തിനുള്ളിലുണ്ടായിരുന്ന 10 തൂക്കുവിളക്കുകൾ, 11 വലിയ വിളക്കുകൾ, 35 ഇടത്തരം വിളക്കുകൾ, കിണ്ടികൾ, മറ്റ് പൂജാപാത്രങ്ങൾ എന്നിവയ്‌ക്കൊപ്പം റോഡരികിലിരുന്ന ഭണ്ഡാരവും തകർത്ത് പണം കവർന്നു. ഏകദേശം 1,50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ക്ഷേത്രം ഭാരവാഹി വെമ്പിള്ളി അണിയിൽ ഇല്ലത്ത് കൃഷ്ണൻ ഇളയത്തിന്റെ പരാതിയിൽ കുന്നത്തുനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |