
കൊച്ചി: കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ 2026 -27 വർഷത്തിൽ "കാർഷികകേരളം പുതുയുഗപ്പിറവിയിലേക്ക്" എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രി ക്ഷണിച്ചു.
20,000, 10,000, 5,000 രൂപ വീതം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനമായി ലഭിക്കും. പ്രോത്സാഹന സമ്മാനം 1,000 രൂപ വീതം 10 പേർക്ക്. നിബന്ധനകൾ: എൻട്രികൾ എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ. കവടിയാർ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ പെൻഡ്രൈവ് മുഖേനയോ,
farmphotography2026@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സെപ്തംബർ 30ന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 8078095860.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |