SignIn
Kerala Kaumudi Online
Wednesday, 22 April 2026 9.00 PM IST

കേരളോദയ വോളി ഫെസ്റ്റ്

Increase Font Size Decrease Font Size Print Page
volly
കേരളോദയ വോളി ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജോജി വട്ടോളി നെല്ലിക്കുറ്റിയിലെ ആദ്യകാല വോളിബാൾ കളിക്കാരെ ആദരിച്ചപ്പോൾ.

പയ്യാവൂർ: നെല്ലിക്കുറ്റി കേരളോദയ വായനശാലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കേരളോദയ വോളി ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജോജി വട്ടോളി വായനശാലയുടെ വോളിബാൾ കോർട്ടിൽ കളിച്ചു വളർന്ന ആദ്യകാല കളിക്കാരെ ആദരിച്ചു. മത്സര വിജയികൾക്കുള്ള പട്ടേരിപ്പറമ്പിൽ അന്നമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും മാത്യു മറ്റത്തിനാനിയുടെ പേരിൽ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പ്രൈസ് മണിയും പട്ടാനൂർ യുവധാര വോളി ടീം കരസ്ഥമാക്കി. റണ്ണേഴ്സിനുള്ള മുണ്ടയ്ക്കൽ തോമസ്- ത്രേസ്യാമ്മ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് പയ്യന്നൂർ കോളേജ് അ‌ർഹരായി. ഏരുവേശി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരാമയിൽ ട്രോഫികൾ സമ്മാനിച്ചു. ഏരുവേശി ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലാ നേതൃസമതി കൺവീനർ ടി. രാജു, സൈജു ഇലവുങ്കൽ, ടോമി ചാമക്കാലാ സാവിയോ ഇടയാടിയിൽ എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KANNUR, VOLLYBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.