
പാണത്തൂർ : പൂടംകല്ല് താലൂക്കാശുപത്രിയിൽ രാത്രികാലങ്ങളിൽ ഡോക്ടർമാരുടെ സേവനം നിർത്തലാക്കിയതിൽ പ്രതിഷേധിച്ച് കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി. ഡി.സി സി വൈസ് പ്രസിഡന്റ് ബി.പി.പ്രദിപ് കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സന്തോഷ് വി.ചാക്കോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രജിത , വൈസ് പ്രസിഡന്റ് എം.എം.സൈമൺ, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി വിനോദ് കപ്പിത്താൻ, ബ്ലോക്ക് സെക്രട്ടറി സജി പ്ലച്ചേരി പഞ്ചായ അംഗങ്ങളായ സി.രേഖ , ലിറ്റി ജോസ് എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ , പി.എൽ.റോയി , പി. എ.വാസു , പി.ശ്രീവിദ്യ , കെ.ഗിരീഷ് കുമാർ , കോൺഗ്രസ്സ് നേതാക്കളായ എം.കെ.മാധവൻ നായർ, പി.എൽ.ഗംഗാധരൻ , സിജോ ടി.ചാമക്കാല, , ബി.അബ്‌ദുള്ള, വി.കെ.ബാലകൃഷ്ണൻ, സെൻ്റി മോൻ മാത്യു, സണ്ണി അന്തിക്കാട്, ബി.അജിത്ത് കുമാർ, കെ. ഗോപി, എന്നിവർ നേതൃത്ത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |