പയ്യാവൂർ: വൈസ്‌മെൻ ഇന്റർനാഷണൽ കുടിയാന്മല ക്ലബിന്റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും കണ്ണൂർ ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. വൈസ്‌മെൻ വെസ്റ്റ് ഇന്ത്യാ റീജിയൻ സോൺ രണ്ടിന്റെ എൽ.ആർ.ഡി മധു പണിക്കർ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിർവഹിച്ചു. വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ കെ.വി സുനിൽകുമാർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഈ വർഷത്തെ കമ്മ്യൂണിറ്റി പ്രോജക്ട് ഡിസ്ട്രിക്ട് മുൻ ഗവർണർ ടാജി ടോം ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ സണ്ണി മനാടിയിൽ അവാർഡുകൾ നൽകി അനുമോദിച്ചു. ഭാരവാഹികളായി ജിമ്മി ആയിത്തമറ്റം -പ്രസിഡന്റ്, വിനോദ് കാപ്പിൽ -സെക്രട്ടറി, ജോബിൻസ് കണ്ണേഴത്ത് -ട്രഷറർ എന്നിവർ ചുമതലയേറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |