കാഞ്ഞങ്ങാട്: മണ്ഡലം വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വനിതാ ലീഗ് ഭാരവാഹികളുടെ മക്കൾക്കുള്ള അനുമോദനവും ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറും മണ്ഡലം മുസ്ലിം ലീഗ് ഓഫീസിൽ സംഘടിപ്പിച്ചു. ഷാഹിദ അഷ്റഫ് പടന്ന ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഖദീജ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപൻ കോതോളി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. ബദറുദ്ദീൻ, ജില്ലാ വനിതാ ലീഗ് ഭാരവാഹികളായ ടി.കെ സുമയ്യ, ആയിഷ ഫർസാന, കെ.കെ സുബൈർ, ഉസ്മാൻ ഖലീജ്, യാക്കൂബ്, ഇബ്രാഹിം പള്ളിക്കര, റഷീദ പടന്ന സംസാരിച്ചു. ഖൈറുന്നിസ കമാൽ, അനീസ, നസീബ, താഹിറ, സക്കീന യൂസുഫ്, റഹ്മത്ത്, കുഞ്ഞാമിന സി, ആബിദ ബലാൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |