തളിപ്പറമ്പ്: നരിക്കോട് നവോദയ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ജലി പോള രചിച്ച 'ഇന്ദിര' നോവലിന്റെ പുസ്തക പ്രകാശനം തലശ്ശേരി ഗവൺമെന്റ് ബ്രണ്ണൻ കോളേജ് മലയാളവിഭാഗം മേധാവി ഡോ. സന്തോഷ് മാനിച്ചേരി നിർവ്വഹിച്ചു. നവോദയ ഗ്രന്ഥാലയം പ്രസിഡന്റ് കുന്നൂൽ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് കെ.എൻ വിനീഷ് പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരനും പ്രസാധകനുമായ മനോജ് കാട്ടാമ്പള്ളി, യുവ എഴുത്തുകാരി രമ്യ രതീഷ്, സാംസ്‌കാരിക പ്രവർത്തകൻ ജയചന്ദ്രൻ നെരുവമ്പ്രം, പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.എം കൃഷ്ണപ്രഭ, നവോദയ ഗ്രന്ഥാലയം രക്ഷാധികാരി പി.വി കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു. പുസ്തക രചയിതാവ് അഞ്ജലിപോള മറുപടി പ്രസംഗം നടത്തി. സെക്രട്ടറി പി.വി സൂരജ് സ്വാഗതവും നവോദയ ഗ്രന്ഥാലയം ലൈബ്രേറിയൻ സി. താരാ വിമൽ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |