കേളകം: കേളകം ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, അടക്കാത്തോട് ഗവ. ആയുർ വേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കേളകത്ത് പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും, സൗജന്യ മരുന്നു വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബിജു ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി സുരേന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ എസ്.ടി രാജേന്ദ്രൻ, ബിനു എടാൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഇ.ആർ ബിജു, ഡോ. എം.എ മീനു, ബൈജ രാഘവൻ, പ്രിയ വർഗീസ്, എം.എൻ ലീലാമണി എന്നിവർ ക്യാമ്പിനും മരുന്നു വിതരണത്തിനും നേതൃത്വം നൽകി. നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |