SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

മഹിള അസോ. പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി

mahila
പൊലീസ് സ്റ്റേഷൻ മാർച്ച് മഹിള അസോസിയേഷൻ അഖിലേന്ത്യ സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്യുന്നു.

പയ്യന്നൂർ: രാമന്തളിയിലെ പോക്സോ കേസിൽ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. സ്റ്റേഷൻ കവാടത്തിൽ ബാരിക്കേഡ് ഉയർത്തി പൊലീസ് മാർച്ച് തടഞ്ഞു. അഖിലേന്ത്യ സെക്രട്ടറി എൻ. സുകന്യ ഉദ്ഘാടനം ചെയ്തു. കെ.വി പ്രീത അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ ശ്യാമള , കെ.പി ജ്യോതി, പി ശ്യാമള , കെ.വി ലളിത സംസാരിച്ചു. വി.കെ നിഷ സ്വാഗതം പറഞ്ഞു. റൂറൽ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് കെ. ശ്യാമള, പി.പി ലീല, പി.വി സുജ, പി.വി നാരായണി, വി. ഷൈമ നേതൃത്വം നൽകി. രണ്ട് മക്കളെയും ഭർത്താവിനെയും നഷ്ടപ്പെട്ട അന്നൂരിലെ യുവതിയുടെ കണ്ണുനീർ പൊലീസ് കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, MAHILA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL