SignIn
Kerala Kaumudi Online
Wednesday, 29 July 2026 4.00 AM IST

കെ.കെ മനോജ് കുമാർ അനുസ്മരണം

manoj
കെ.കെ മനോജ് കുമാറിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചന

മാഹി: ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ഈസ്റ്റ് പള്ളൂരിലെ സാമൂഹിക സംസ്‌കാരിക പ്രവർത്തകനുമായിരുന്ന കെ.കെ മനോജ് കുമാറിന്റെ മൂന്നാം ചരമ വർഷികദിനം ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ വാർഡ് കോൺഗ്രസ് പ്രസിഡന്റ് പദ്മാലയം പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുൻ മാഹി നഗരസഭ ഉപാദ്ധ്യക്ഷൻ പി.പി വിനോദ് മുഖ്യപ്രഭാഷണം നടത്തി. മാഹി ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. ഹരീന്ദ്രൻ, കെ. സുരേഷ്, പുതുച്ചേരി സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ്, മുൻ യുത്ത് കോൺഗ്രസ് പ്രസിഡന്റ് അൻസിൽ അരവിന്ദ് സംസാരിച്ചു. കെ. രവീന്ദ്രൻ സ്വാഗതവും സച്ചിൻ സഹദേവൻ നന്ദിയും പറഞ്ഞു. കുടുബാംഗങ്ങളും സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL