SignIn
Kerala Kaumudi Online
Thursday, 13 August 2026 2.44 AM IST

പ്രൊഫ: കെ.ടി.കെ അനുസ്മരണം

ktk
പ്രൊഫ. കെ.ടി.കെ നമ്പ്യാർ അനുസ്മരണം പ്രൊഫ. എം. ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: കോളേജ് കെമിസ്ട്രി വിഭാഗവും പ്രൊഫ. കെ.ടി.കെ ഫൗണ്ടേഷനും സംയുക്തമായി, കോളേജ് രസതന്ത്ര വിഭാഗം മേധാവിയായിരുന്ന പ്രൊഫ. കെ.ടി.കെ നമ്പ്യാർ അനുസ്മരണം സംഘടിപ്പിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. മഞ്ജു ആർ. നാഥിന്റെ അദ്ധ്യക്ഷതയിൽ, പ്രൊഫ. എം. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കെ.ടി.കെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ട് അവാർഡുകൾക്കുള്ള തുകയായ 3,30,000 രൂപ കോളേജ് പ്രിൻസിപ്പലിന് കൈമാറി. പയ്യന്നൂർ എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ്‌ തേജ് രാജ് മല്ലർ ഉപഹാരം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. സപ്ന ജേക്കബ്, പ്രൊഫ. എൻ.കെ ഗോവിന്ദൻ, പ്രൊഫ. എ. രാജഗോപാലൻ, ഡോ. വി. പ്രകാശ്, ഡോ. എ.എം വിജേഷ്, ഡോ. കെ.വി സുജിത്, ഡോ. പി. ബാലകൃഷ്ണൻ, കെ.പി രഘുരാമൻ, കെ.യു വിജയകുമാർ, കെ. ഗംഗാധരൻ, വി.വി രമേശൻ, ഉണ്ണികൃഷ്ണൻ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, ANUSMARANAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL