
കാസർകോട്: കുമ്പള ഗ്രാമപഞ്ചായത്തിന്റെ 'ടേക് എ ബ്രേക്ക് 'കെട്ടിടം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു.കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചെർക്കള, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബൽക്കീസ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സേയ്ഫുള്ള തങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ അസീസ് കളത്തൂർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഷ്രഫ് കർളെ, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എ.കെ.ആരിഫ്, എം.പി ഖാലിദ്, ഇനാസ് ഫവാസ് കോഹിനൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി, പി.എം നസീമ കൊടിയമ്മ, കുമ്പള ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് താഹിറ യൂസഫ് എന്നിവരും ഗ്രാമ പഞ്ചായത്ത് മെമ്പർമാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി അബ്ദുൾ ഖാദർ സ്വാഗതവും കെ.സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |