SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.07 AM IST

മന്ത്രിയല്ലാത്തയാളാകണം കെപിസിസി അദ്ധ്യക്ഷൻ, മുഴുവൻ സമയ പ്രസിഡന്റാണ് നല്ലതെന്ന് സണ്ണി ജോസഫ്

sunny-joseph
സണ്ണി ജോസഫ്

ന്യൂഡൽഹി: കെ.പി.സി.സിക്ക് മുഴുവൻ സമയ പ്രസിഡന്റ് വരുന്നതാണ് നല്ലതെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ കൂടിയായ സണ്ണിയുടെ പ്രതികരണം. മന്ത്രിയല്ലാത്ത ആളായിരിക്കണം പ്രസിഡന്റ്. എംഎൽഎമാർക്കും എം.പിമാർക്കും ഒരുപോലെ യോഗ്യതയുണ്ടെന്നും സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.


സംസ്ഥാനത്തിന്റെ വൈദ്യുതി മേഖലയെ മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെ സംബന്ധിച്ച് കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർലാൽ ഖട്ടറുമായി സണ്ണി ജോസഫ് ഇന്ന് ചർച്ച നടത്തി. കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്ന് അധിക വൈദ്യുതി അനുവദിക്കണമെന്നും, കൂടംകുളം, തിരുനെൽവേലി എന്നിവിടങ്ങളിൽ നിന്ന് തെക്കൻ കേരളത്തിലേക്കുള്ള പ്രസരണ ശൃംഖല ശക്തിപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNNY JOSEPH, KPCC PRESIDENT, MINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA