
കാഞ്ഞങ്ങാട്: സി പി.ഐ സെപ്തംബർ ഒന്നിന് നടക്കുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ ബുക്ക് ചെയ്ത സെപ്ഷ്യൽ ട്രെയിൻ റദ്ദാക്കിയ നടപടിക്കെതിരെ സംഘടിപ്പിച്ച കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ മാർച്ച് ഗോവിന്ദൻ പള്ളിക്കാപ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.... ജില്ലാ സെക്രട്ടറി സി പി.ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.എസ്.കുര്യാക്കോസ്, ബങ്കളം കുഞ്ഞികൃഷ്ണൻ, പി. വിജയകുമാർ, എം.കുമാരൻ , പി.ഭാർഗവി, മുകേഷ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ അസി.സെക്രട്ടറി എം.അസിനാർ സ്വാഗതം പറഞ്ഞു. മണ്ഡലം സെക്രട്ടറിമാരായ എൻ.ബാലകൃഷ്ണൻ, എൻ.പുഷ്പരാജ്, വി. വിജയരാജ്, ബിജു ഉണ്ണിത്താൻ തുടങ്ങിയവർ നേതൃത്വം നൽകി.കോട്ടച്ചേരിയിൽ നിന്നും ആരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |