SignIn
Kerala Kaumudi Online
Saturday, 15 August 2026 3.41 AM IST

സഹായ ഉപകരണങ്ങൾ നൽകി

bhinnaseshi

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് 2026 - 27 വാർഷിക പദ്ധതിയിൽ 15 ഭിന്നശേഷിക്കാർക്കും ആറ് വയോജനങ്ങൾക്കും സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ഉദുമ ഗവ.ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ ചന്ദ്രൻ നാലാം വാതുക്കൽ വിതരണോദ്ഘാടനം നിർവഹിച്ചു.പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എം.മംഗള അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹംസ ദേളി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ അബ്ദുല്ല, മെമ്പർമാരായ കരീം നാലാം വാതുക്കൽ, കാപ്പിൽ മുഹമ്മദ് ഷിയാസ്,കെ.വി. അനീസ്, സൗറ ഉബൈദ്, ശംഭു ബേക്കൽ, കെ.പ്രമീള, ജാനകി മാങ്ങാട്, കെ.രാജകല,അമ്മിണി തിരുവക്കോളി, പി.ജയസന്ധ്യ, എം.എ.മൈമൂന, ഐ.സി ഡി.എസ് സൂപ്പർവൈസർ ടി.പി.ലേഖ എന്നിവർ പ്രസംഗിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL