
കുറുമാത്തൂർ: കുറുമാത്തൂർ പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം തിയ്യന്നൂർ, മഴൂർ, കാവിൻകരി, ഇടുകുഴി തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ രണ്ട് കാട്ടുപന്നികളെ വെടി ഷൂട്ടർമാർ വെടിവച്ചുകൊന്നു.
കർഷക രക്ഷാസേനയിലെ 16 അംഗങ്ങളും പരിശീലനം ലഭിച്ച നാല് നായാട്ട് നായ്ക്കളും നടത്തിയ കാട്ടുപന്നി നിർമ്മാർജ്ജന പരിപാടിയ്ക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ഹൈദരലി , പഞ്ചായത്ത് മെമ്പർമാരായ എൻ.റീജ , പി.അശോകൻ എന്നിവർ നേതൃത്വം നല്കി.വന്യമൃഗ ശല്യം മൂലം കൃഷി ഉപേക്ഷിക്കേണ്ടി വന്ന കർഷകരെ ഈ മേഖലയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനും വേണ്ടിയാണ് പഞ്ചായത്ത് പ്രസിഡന്റുമാർ , തളിപ്പറമ്പ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പി.വി, സ്‌പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഓഫീസർ
വി. രാജീവൻ എന്നിവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് പുലിക്കുരുമ്പ സ്വദേശി മുട്ടത്തിൽ ബെന്നിയുടെ നേതൃത്വത്തിൽ കർഷക രക്ഷാസേന എന്ന പേരിൽ കൃഷി സംരക്ഷണത്തിനായി തോക്ക് ലൈസൻസുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുള്ളത്.ഫോറസ്റ്റ് എം പാനൽ ഷൂട്ടർമാരായ രാജേഷ് ,നിഷാദ് ജോൺ, ഷാജി ,സജി ജോസഫ് , സ്‌നേഹജൻ ,സതീഷ് , വർഗ്ഗീസ് മത്തായി , തോമസ് , മാത്യു , തുടങ്ങി 25 ഓളം അംഗങ്ങളാണ് ഈ കൂട്ടായ്മയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |