
അമ്പലത്തറ: ബിന്ദു ഹാർനാഡിന്റെ കഥാനാടക സമാഹാരമായ ചില നിയോഗങ്ങൾ കേശവ്ജി വായനശാലയിൽ കണ്ണൂർ സർവകലാശാല മുൻ പരീക്ഷാ കൺട്രോളറും സാംസ്‌കാരിക പ്രവർത്തകനുമായ പ്രൊഫ.കെ.പി.ജയരാജൻ പ്രകാശനം ചെയ്തു. ബാലചന്ദ്രൻ കൊട്ടോടി ആദ്യ പ്രതി ഏറ്റുവാങ്ങി.വായനശാല കോർഡിനേറ്റർ ഫറീന കോട്ടപ്പുറം പുസ്തക പരിചയം നടത്തി. ടി.ഗോവിന്ദൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരി ശ്രീജ നടുവം, ദീപ്തി പി എസ്, ഹാരിസ് സൈനുദ്ദീൻ, ചന്ദ്രമൗലി കള്ളാർ തുടങ്ങിയവർ പ്രസംഗിച്ചു. കഥാകൃത്ത് ബിന്ദു ഹാർനാഡ് എഴുത്തനുഭവം പങ്കു വെച്ചു. പി.വി.ജയരാജ് സ്വാഗതവും ഗോപി മുളവന്നൂർ നന്ദിയും പറഞ്ഞു. ഡോ.പി.അക്ഷയ്, ഡോ. സുരാജ് കെ.മുണ്ടോട്ട്, പി.എം.പ്രണവ് കുമാർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |