
ന്യൂമാഹി:ഒളവിലം പാത്തിക്കൽ ചതയസംഘത്തിന്റെ ആഭിമുഖ്യത്തിൽ ചതയ ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികൾക്കും, മുതിർന്നവർക്കും വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനവും നൽകി. തിരുവനന്തപുരം ഐസറിൽ നിന്നു കെമിസ്ട്രിയിൽ പി.എച്ച്.ഡി ബിരുദം കരസ്ഥമാക്കിയ ആതിര അജയനെയും പ്ലസ് ടു ഉന്നതവിജയം നേടിയ നൈതിക അഭിജിത്തിനെയും ദ്വീർഘകാലം ഒളവിലം പാത്തിക്കലിൽ കച്ചവടസ്ഥാപനം നടത്തിയ കുഞ്ഞിപ്പറമ്പത്ത് വാസുവിനെയും ആദരിച്ചു.
തുടർന്നു നടന്ന സാംസ്‌കാരികസമ്മേളനം പ്രഭാഷണം ചുര്യായി ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പുരുഷു വരക്കുൽ അദ്ധ്യക്ഷത വഹിച്ചു. എൻ.പ്രകാശൻ മാസ്റ്റർ, കെ.പ്രദിപൻ, സംസാരിച്ചു,ടി.എ.പ്രജീഷ് സ്വാഗതവും കെ.കെ. സാരംഗ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |