ആലപ്പുഴ: രാജ്യത്തെ പരമോന്നത പുരസ്ക്കാരങ്ങളിലൊന്നായ പദ്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കേരളകൗമുദിക്ക് വേണ്ടി ആദരിച്ചത് രാജ്യത്തെ രണ്ടാമത്തെ പൗരനായ ഉപരാഷ്ട്രപതി. ആലപ്പുഴ ജില്ലയിൽ നടന്ന ഏറ്റവും പ്രൗഢഗംഭീരമായ ചടങ്ങിൽ പാരമ്പര്യ പൈതൃകം ഏറെയുള്ള ആറൻമുള കണ്ണാടിയാണ് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ വെള്ളാപ്പള്ളി നടേശന് സമ്മാനിച്ചത്. തന്റെ ദീർഘകാല സുഹൃത്ത് എന്നാണ് ഉദ്ഘാടന പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശനെ ഉപരാഷ്ട്രപതി വിശേഷിപ്പിച്ചത്. പുരസ്ക്കാരം സമ്മാനിച്ച ശേഷവും ഇരുവരും സൗഹൃദസംഭാഷണത്തിൽ ഏർപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |