SignIn
Kerala Kaumudi Online
Monday, 31 August 2026 1.21 AM IST

രണ്ട് പേർക്ക് കുറുക്കന്റെ കടിയേറ്റു

kurukkan

ഇരിട്ടി: ഉളിക്കൽ വയത്തൂരിൽ കുറുക്കന്റെ കടിയേറ്റ് രണ്ടുപേർക്ക് പരിക്ക്. വയത്തൂർ സ്വദേശികളായ മംഗലത്ത് കരോട്ട് ജാൻസൺ (48), പേരുക്കുന്നേൽ ഡെന്നിസൺ (57) എന്നിവരാണ് കൈക്കും കാലിനും കടിയേറ്റ നിലയിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച രാവിലെ 11മണിയോടെ വീട്ടുപറമ്പിനു സമീപം നിൽക്കുകയായിരുന്ന ജാൻസനെയാണ് ആദ്യം കുറുക്കൻ കടിച്ചത്.ബഹളത്തിനിടയിൽ ഓടിയ കുറുക്കൻ സമീപവാസിയായ ടെന്നിസന്റെ കാലിലും കടിച്ചു. പ്രദേശത്തെ മറ്റു ചിലരെയും കുറുക്കൻ അക്രമിച്ചെങ്കിലും ഇവർ മുറിവേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കുറുക്കന് പേയിളകിയിട്ടുണ്ടെന്നാണ് കരുതുന്നത്. കടിയേറ്റ രണ്ടുപേരെയും പിന്നീട് കണ്ണൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL