SignIn
Kerala Kaumudi Online
Monday, 31 August 2026 1.21 AM IST

ആറളം ഫാമിൽ ആനയുടെ ജഡം

kattana

ഇരിട്ടി : ആറളം ശലഭ സങ്കേതത്തിൽ പൂക്കുണ്ട് വനാതിർത്തിയോട് ചേർന്നൊഴുകുന്ന ചീങ്കണ്ണിപ്പുഴയുടെ തുരുത്തിൽ കാട്ടാന ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഉദ്ദേശം പതിനഞ്ച് വയസ്സ് പ്രായമുള്ള പിടിയാനയാണിത്. ആറളം വൈൽഡ്ലൈഫ് വാർഡൻ വി.രതീശൻ, അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ അസിസ്റ്റന്റ് ഫോറെസ്റ്റ് വെറ്റിനറി ഡോക്ടർ എസ്.ശ്യാം , ഡോ.സി.അരുൺ , എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി സംസ്കരിച്ചു. മരണകാരണം രോഗബാധയാകാമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. ലാബ് പരിശോധന ഫലം വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകുള്ളുവെന്നും സംഘം അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL